രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ട്രാൻസ്മിഷൻ ഇനി പുതിയ പേരിൽ അറിയപ്പെടും. റിപ്പോർട്ടുകൾ പ്രകാരം, അദാനി എനർജി സൊല്യൂഷൻസ് എന്ന് പുനർനാമകരണം ചെയ്യാനാണ് അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഓഹരി വിപണിയിൽ കമ്പനി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, പേര് മാറ്റുന്നതിന് കമ്പനിയുടെ ബോർഡ് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തുടർനടപടികൾ ആരംഭിച്ചിരിക്കുന്നത്.
അദാനി എനർജി സൊല്യൂഷൻസ് എന്ന പേരിൽ അറിയപ്പെടുന്നതോടെ, ഓഹരി ഉടമകളുടെ അവകാശങ്ങളെയും ബാധ്യതകളെയും പുതിയ മാറ്റം ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിയമപ്രകാരം, കമ്പനിയുടെ പേര് പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്നിടത്തെല്ലാം അദാനി എനർജി സൊല്യൂഷൻസ് എന്ന പുതിയ പേരിനൊപ്പം, രണ്ട് വർഷത്തേക്ക് പഴയ പേരും പ്രദർശിപ്പിക്കുന്നതാണ്. നിലവിൽ, 14 സംസ്ഥാനങ്ങളിലാണ് അദാനി ട്രാൻസ്മിഷന്റെ സാന്നിധ്യമുള്ളത്. രാജ്യത്തിന്റെ വൻ തോതിലുള്ള വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഇതിനോടകം കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
Post Your Comments