Latest NewsKeralaNews

സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങി: വിദ്യാർത്ഥി മരിച്ചു

നാഗർകോവിൽ: സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മരിച്ചു. പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർത്ഥിയാണ് മരിച്ചത്. പന്തളം, പേരടികൽ സ്വദേശി രാജന്റെ മകൻ റോജിൻ രാജ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.

Read Also: മധ്യപ്രദേശില്‍ 12 കാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തി

കളിയിക്കാവിളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായിരുന്ന റോജിൻ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അവധി ആയിരുന്നതിനാൽ സുഹൃത്തുക്കളടക്കം ഒൻപത് അംഗ സംഘമാണ് ഡാമിൽ കുളിക്കാൻ എത്തിയത്.

കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട റോജിനെ ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ഈ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എന്താണ് തടസ്സം? പണമാണോ? 65 ലക്ഷം പേർക്ക് മുടങ്ങാതെ പെൻഷൻ കൊടുക്കുന്നുണ്ടല്ലോ: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button