‘സ്ട്രെസ്’ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലരുടെയും സന്തതസഹചാരിയാണ് ‘സ്ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം എന്നും പറയാം. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, അങ്ങനെ എന്തും നമ്മളെ മാനസിക പിരിമുറുക്കത്തിലേത്തിക്കാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. നമ്മുടെ കയ്യില്‍ നില്ക്കുന്നില്ലെങ്കില്, ഉറപ്പായും ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുക.
അതോടൊപ്പം ഇത്തരം സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ സമ്മര്‍ദ്ദത്തെ നേരിടാന്‍ വേണ്ടുന്ന ഊര്‍ജം ലഭിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
നേന്ത്രപ്പഴമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അതിനാല്‍ നേന്ത്രപ്പഴം ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഓറഞ്ചാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
തണ്ണിമത്തന് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തണ്ണിമത്തന്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പോലും പറയുന്നുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന് കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും. 99% വെള്ളം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിനും ഏറെ നല്ലതാണ്. കൂടാതെ ഇവ സ്ട്രെസ് കുറയ്ക്കാനും നല്ലതാണ്.
കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
Post Your Comments