ഗുജറാത്തിൽ കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിൽ 2033 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളം, സൗരാഷ്ട്ര മേഖലയിലെ ബഹുനില പാലം തുടങ്ങിയവയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. അതേസമയം, ഗുജറാത്ത് സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രകൃതിദുരന്തത്തിൽ പ്രയാസം അനുഭവിക്കുന്നവരെ കുറിച്ച് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. വിവിധതരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ തുടരെത്തുടരെ ഉണ്ടായതിനാൽ, ഗുജറാത്തിലെ ജനങ്ങൾ പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ, ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ കൃത്യമായ നടപടികൾ എടുക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രസർക്കാർ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗനി യോജന ലിങ്ക് 3,393.69 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പാക്കേജുകൾ, രാജ്കോട്ടിലെ ഗോവിന്ദ് ബാഗിൽ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
Also Read: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യ: ഗഗൻയാൻ ദൗത്യത്തിന്റെ രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരം
Post Your Comments