സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തി. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓപ്പോ കെ11 സ്മാർട്ട്ഫോണാണ് ഇത്തവണ കമ്പനി ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. പുത്തൻ ഡിസൈനിലും, കിടിലൻ ഫീച്ചറുകളോടെയുമാണ് ഓപ്പോ കെ11 എത്തിയിരിക്കുന്നത്. ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 782ജി പ്രോസസറാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ സോണി IMX സെൻസർ ഉണ്ടായിരിക്കുന്നതാണ്. 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് ഓപ്പോ കെ11-ന്റെ പ്രധാന പ്രത്യേകത. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്.
8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ 3 വേരിയന്റുകളിൽ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. ഗ്ലേസിയർ ബ്ലൂ, മൂൺ ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുക. 21,000 രൂപ മുതലാണ് ഓപ്പോ കെ11-ന്റെ വില ആരംഭിക്കുന്നത്. നിലവിൽ, ഹാൻഡ്സെറ്റിന്റെ പ്രീ- ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments