Latest NewsNewsTechnology

സ്കൂളുകളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവരണം, നിർദ്ദേശവുമായി യുനെസ്കോ

ചൈന ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

ആഗോളതലത്തിൽ സ്കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധിക്കണമെന്ന ആവശ്യവുമായി യുഎൻ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഏജൻസിയായ യുനെസ്കോ. ഇതിനോടനുബന്ധിച്ച് പ്രത്യേക നിയമങ്ങൾ കൊണ്ടുവരാനും യുനെസ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. പഠനം മെച്ചപ്പെടുത്താനും, കുട്ടികളെ സൈബർ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനും വേണ്ടിയാണ് സ്കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനം ഏർപ്പെടുത്തുന്നത്. അതേസമയം, സാങ്കേതികവിദ്യയുടെ പ്രയോജനകരമായ ഉപയോഗം ഉറപ്പുവരുത്താൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന് യുനെസ്കോ വ്യക്തമാക്കി.

യുനെസ്കോ 2023 ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്റർ റിപ്പോർട്ട് പ്രകാരം, അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളെ വിദ്യാഭ്യാസ കാര്യത്തിൽ പിന്നിലാക്കുകയും, ചെറിയ പ്രായത്തിൽ തന്നെ വൈകാരിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾക്ക് കടുപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ഡിജിറ്റൽ ലേർണിംഗ് ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ കമ്പനികളുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും കുട്ടികളിൽ ഉത്കണ്ഠയ്ക്ക് കാരണമാകുന്നതാണ്. നിലവിൽ, ചൈന ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: ഭർത്താവുമായി അകന്നു കഴിഞ്ഞ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button