Latest NewsNewsBusiness

കത്തിക്കയറി തക്കാളി വില! സബ്‌വേ ഇന്ത്യ ഔട്ട്‌ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളി പുറത്ത്

ഏതാനും ആഴ്ചകൾക്കു മുൻപ് മക്ഡൊണാൾഡ്സും തങ്ങളുടെ മെനുവിൽ നിന്ന് തക്കാളിയെ ഒഴിവാക്കിയിരുന്നു

സബ്‌വേ ഇന്ത്യ ഔട്ട്‌ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളിയെ ഒഴിവാക്കി അധികൃതർ. വില കുതിച്ചുയർന്നതോടെയാണ് പുതിയ നടപടി. സാലഡ്, സാൻഡ്‌വിച്ച് തുടങ്ങിയവയിലാണ് തക്കാളി കൂടുതലായും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇനി മുതൽ റസ്റ്റോറന്റിൽ നിന്നും വിൽപ്പന നടത്തുന്ന ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കളിൽ തക്കാളി ഉണ്ടായിരിക്കുകയില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കുതിച്ചുയരുന്ന വിലയ്ക്കിടയിൽ ഗുണനിലവാര ആശങ്കകൾ നിലനിൽക്കുന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് കമ്പനി വ്യക്തമാക്കി.

പ്രധാനമായും ന്യൂഡൽഹി, ഉത്തർപ്രദേശ്, ചെന്നൈ തുടങ്ങിയ ഔട്ട്‌ലെറ്റുകൾ നിന്നാണ് തക്കാളിയെ പുറത്താക്കിയിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് മക്ഡൊണാൾഡ്സും തങ്ങളുടെ മെനുവിൽ നിന്ന് തക്കാളിയെ ഒഴിവാക്കിയിരുന്നു. തക്കാളി വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കുന്നുണ്ട്. സബ്സിഡി ഇനത്തിലുള്ള ഒരു കിലോ തക്കാളിക്ക് 70 രൂപയാണ് വില. കൂടാതെ, ഒഎൻഡിസി പ്ലാറ്റ്ഫോമുകളിൽ നിന്നും ഓൺലൈനായും തക്കാളി വാങ്ങാൻ സാധിക്കും.

Also Read: യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം: പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button