Latest NewsNewsBeauty & StyleLife Style

എണ്ണമയം ഇല്ലാതാക്കി ചർമ്മം തിളങ്ങാൻ ചെയ്യേണ്ടത്

തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ, തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ്പാക്ക്.

കടലമാവ് നാല് ടീസ്പൂണ്‍, പാല്‍ രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. കടലമാവ് അഞ്ച് ടീസ്പൂണ്‍, തൈര് രണ്ട് ടീസ്പൂണ്‍. ഇവ രണ്ടും ഒരു ബൗളില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഇത്.

Read Also : തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുള്ളതിനാല്‍ വധുവിനെ കിട്ടുന്നില്ല, സൗന്ദര്യബോധം തലയിലേറ്റി നടക്കുകയാണ് യുവാക്കള്‍

മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ പലപ്പോഴും പല വിധത്തിലുള്ള പൊല്ലാപ്പുകളാണ് നമുക്കുണ്ടാക്കുന്നത്. അതിന് പരിഹാരം കാണാനും കടലമാവ് ഉപയോഗിക്കാം. കടലമാവ് നാല് ടീസ്പൂണ്‍, തക്കാളി ഒന്ന്, കറ്റാര്‍ വാഴ നീര് മൂന്ന് ടീസ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.ഒരു പാത്രത്തില്‍ ഇവയെല്ലാം മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button