KeralaLatest NewsNews

പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്ത കേസ്: അസി. ജയില്‍ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്ത കേസില്‍ പ്രതിയായ അസി. ജയില്‍ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എറണാകുളം കാലടി അട്ടിയാട്ടുകര അജുമോന്റെ മുന്‍കൂര്‍

ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗിരീഷ് തള്ളിയത്. തടവുകാര്‍ക്ക് ബീഡിയും ഹാന്‍സും വാങ്ങിക്കൊടുത്തുവെന്നതാണ് കേസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജൂണ്‍ 25ന് രാവിലെ ആറിന് ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജയിലിലെ കിച്ചന്‍ ബ്ലോക്കിനടുത്തും സെല്ലുകള്‍ക്കടുത്തും നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പരിശോധനയില്‍ 12 കെട്ട് ബീഡിയും 12 ബണ്ടില്‍ ഹാന്‍സും കണ്ടെടുത്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ അന്വേഷണത്തെ തുടര്‍ന്ന് നിരോധിതവസ്തുക്കള്‍ ഉപയോഗിച്ച തടവുകാര്‍ മാപ്പപേക്ഷ നല്‍കി.

തന്നെ പ്രതി ചേര്‍ത്തതറിഞ്ഞ് അജുമോന്‍ ഒളിവില്‍ പോയിരുന്നു. ഒളിവിലിരിക്കെയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ മറ്റു പ്രതികളെ അറിയുന്നതിന് അജുമോനെ വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആയതിനാല്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

shortlink

Post Your Comments


Back to top button