KeralaLatest NewsNewsBusiness

ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ്, ഖാദി മേള ഓഗസ്റ്റ് 2 മുതൽ ആരംഭിക്കും

ഈ വർഷം 150 കോടി രൂപയുടെ വിൽപ്പനയാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നത്

ഓണത്തോടനുബന്ധിച്ച് ഖാദി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ഓഗസ്റ്റ് 2 മുതൽ ആരംഭിക്കും. ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും, കേരള സ്പൈസസ് എന്ന പേരിൽ ഖാദി ബോർഡ് പുറത്തിറക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനോദ്ഘാടനവും ഓഗസ്റ്റ് 2ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് നിർവഹിക്കും. ഖാദി ബോർഡ് വൈസ് പി. ജയരാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഓണം ഖാദി മേളയിൽ ഇത്തവണ ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭ്യമാണ്.

ഈ വർഷം 150 കോടി രൂപയുടെ വിൽപ്പനയാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നത്. വ്യാജ ഖാദി ഉൽപ്പന്നങ്ങളെ ചെറുക്കുന്നതിനായി ‘കേരള ഖാദി’ എന്ന പേരിൽ പ്രത്യേക ലോഗോ പുറത്തിറക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങളുമായി ചേർന്ന് ‘ഖാദി കോർണർ’ എന്ന പേരിലാണ് വിൽപ്പന കേന്ദ്രം ആരംഭിക്കുക. അതേസമയം, ഓഗസ്റ്റ് 22ന് എറണാകുളത്ത് വച്ച് പ്രത്യേക ഫാഷൻ ഷോ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also Read: ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനിച്ചു എന്ന് ചില മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്ത

shortlink

Post Your Comments


Back to top button