Latest NewsNewsIndia

മുംബൈയിൽ കനത്ത മഴ: രണ്ടിടങ്ങളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്

ഡൽഹിക്ക് പിന്നാലെ മഴയിൽ മുങ്ങി മുംബൈയും. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കനത്ത മഴയാണ് മുംബൈയിൽ അനുഭവപ്പെടുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ രത്നഗിരി, റായ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കനത്ത മഴ പെയ്യുന്നതിനാൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലും മഴ വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജമ്മു കാശ്മീരിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അതേസമയം, ജൂൺ 24 മുതൽ ആരംഭിച്ച മൺസൂണിൽ ഹിമാചൽ പ്രദേശിൽ മാത്രം ഏകദേശം 500 ഓളം വീടുകൾ തകർന്നിട്ടുണ്ട്. യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡൽഹിയിൽ ഇപ്പോഴും പ്രളയ സാധ്യത നിലനിൽക്കുകയാണ്.

Also Read: രണ്ട് വർഷമായി എംഡിഎംഎ കച്ചവടം, പിടിച്ചെടുത്തത് 22 ഗ്രാം മയക്കുമരുന്ന്: ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button