Latest NewsNewsLife Style

പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കണം: കാരണമിത് 

പഞ്ചസാര ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. പഞ്ചസാരയെ പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം, പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും രൂപത്തിൽ കഴിക്കുന്നത്, ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

സോഡ, ജ്യൂസുകൾ, മധുരമുള്ള ചായകൾ തുടങ്ങിയ പാനീയങ്ങൾ കുടിക്കാൻ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ഈ പാനീയങ്ങളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്.  ഫ്രക്ടോസ് അമിതമായി കഴിക്കുന്നത് ലെപ്റ്റിൻ പ്രതിരോധത്തിന് കാരണമാകുന്നു.

ശരീരത്തിലെ ഊർജ ഉൽപാദനത്തിന് ഗ്ലൂക്കോസ് പ്രധാനമാണ്. പഞ്ചസാര കഴിച്ചതിനുശേഷം പാൻക്രിയാസ് ഇൻസുലിൻ പുറത്തുവിടുന്നു. ഇത് ശരീരകോശങ്ങളിലേക്ക് ഗ്ലൂക്കോസ് കൈമാറാൻ സഹായിക്കുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നു.

അമിതമായ മധുരത്തിൻ്റെ ഉപയോഗം പലപ്പോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാറുണ്ട്. ഇത് ഇൻസുലിൻ അളവ് ക്രമാതീതമായി ഉയർത്തുകയും ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കാനും കാരണമാകും. പ്രമേഹമുള്ളവർ തീർച്ചയായും അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ പഞ്ചസാര ഉപഭോഗമ ഓർമ്മക്കുറവിന് കാരണമാകും. ഇത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും കാര്യങ്ങൾ ഓർക്കാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യുന്നു.

അമിതമായി പഞ്ചസാര കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അമിതമായ പഞ്ചസാര ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button