മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ നിന്നും താരം പിൻവലിച്ചതിനു പിന്നാലെ വിവാഹ മോചന വാർത്തകൾ പുറത്തു വരുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് താരം.
READ ALSO: വെള്ളത്തിൽ ഇറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ: മുന്നറിയിപ്പുമായി അധികൃതർ
ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് സ്വാതി റെഡ്ഡി മനസ് തുറന്നത്. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ പേജുകളിൽ നിന്നും വിവാഹ ചിത്രങ്ങള്‍ നീക്കം ചെയ്തത്. വിവാഹത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണോ എന്നായിരുന്നു താരത്തോട് ചോദിച്ചത്. ഇപ്പോള്‍ തനിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.
‘ഇപ്പോള്‍ എനിക്കൊന്നും പറയാനില്ല. ഉണ്ടാകുമ്പോള്‍ ഞാന്‍ തന്നെ പറഞ്ഞോളാം’ എന്നായിരുന്നു സ്വാതിയുടെ പ്രതികരണം.
Post Your Comments