Latest NewsIndiaNews

മഴയിൽ മുങ്ങി ഉത്തരേന്ത്യ: നദികൾ വീണ്ടും കരകവിയുന്നു, മൂന്നിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഹത്നികുണ്ട് സംഭരണയിൽ നിന്നും വൻ തോതിൽ ജലം ഒഴുക്കുന്നതാണ് യമുന വീണ്ടും കരകവിയാനുള്ള കാരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും മഴ കനക്കുന്നു. മഴ അതിതീവ്രമായതോടെ യമുനയടക്കമുള്ള നദികൾ വീണ്ടും കരകവിഞ്ഞൊഴുകുകയാണ്. ഇന്നലെ യമുനാ നദിയിലെ ജലനിരപ്പ് അപകടനില പിന്നിട്ടിരുന്നു. ഇതോടെ, വീണ്ടും പ്രളയ ഭീതിയിലാണ് ഡൽഹി നിവാസികൾ. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും അനുഭവപ്പെടുന്ന ശക്തമായ മഴയെ തുടർന്ന് ഹത്നികുണ്ട് സംഭരണയിൽ നിന്നും വൻ തോതിൽ ജലം ഒഴുക്കുന്നതാണ് യമുന വീണ്ടും കരകവിയാനുള്ള കാരണം. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇന്നലെ രാത്രിയോടെ ഓൾഡ് യമുന ബ്രിഡ്ജ് അടച്ചിട്ടുണ്ട്. കൂടാതെ, നിരവധി ട്രെയിൻ സർവീസുകളാണ് വഴി തിരിച്ചുവിട്ടത്. ഇവയിൽ ഭൂരിഭാഗം ട്രെയിനുകളും ന്യൂഡൽഹി വഴി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

Also Read: കൂലി കുറഞ്ഞതിന് ലോറി ഡ്രൈവറെ പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് ആക്രമിച്ചു: അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മഴ വീണ്ടും കനത്തത്. ഹിമാചൽ പ്രദേശിൽ മഴക്കെടുതി മൂലം ഏകദേശം 700 ഓളം റോഡുകൾ അടച്ചിരിക്കുകയാണ്. ഡൽഹിയിൽ പ്രളയ സാധ്യത നിലനിൽക്കുന്നതിനാൽ, പ്രദേശവാസികൾ ഇനിയും ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button