Latest NewsNewsTechnology

ഫിൽറ്റർ പ്രേമികൾക്ക് സന്തോഷവാർത്ത! ഇനി വീഡിയോ കോൺഫറൻസിനിടയിലും മുഖം മിനുക്കാം, പുതിയ ഫീച്ചർ എത്തി

12 വ്യത്യസ്ഥ ലുക്കിലുള്ള ഫിൽറ്ററുകളാണ് അവതരിപ്പിച്ചിരിക്കുന്നത്

വീഡിയോ കോൺഫറൻസിംഗ് സമയത്ത് മുഖം സുന്ദരമാക്കാൻ പുതിയ ബ്യൂട്ടി ഫിൽറ്ററുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പലപ്പോഴും പെട്ടെന്നുണ്ടാകുന്ന വീഡിയോ കോൺഫറൻസുകളിൽ ഭൂരിഭാഗം പേർക്കും ശരിയായ രീതിയിൽ മേക്കപ്പ് ചെയ്യാനോ, ഒരുങ്ങാനോ സാധിക്കാറില്ല. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് പുതിയ ഫീച്ചർ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബ്യൂട്ടി ബ്രാന്റായ മേബലൈനിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടം വെർച്വൽ മേക്കപ്പ് ഫിൽറ്ററുകളാണ് മുഖം മിനുക്കാൻ സഹായിക്കുക.

12 വ്യത്യസ്ഥ ലുക്കിലുള്ള ഫിൽറ്ററുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് മേബലൈനിന്റെ വിവിധ ബ്യൂട്ടി ഉൽപ്പന്നങ്ങളുടെ ഷേഡിലുള്ളവ തന്നെയാണ്. മൈക്രോസോഫ്റ്റ് എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ തന്നെ ലഭിക്കുന്നതാണ്. പ്രധാനമായും വർക്ക് ഫ്രം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം ഫിൽറ്ററുകൾക്ക് രൂപം നൽകിയത്. മോഡ്ഫെയ്സ് എന്ന സ്ഥാപനമാണ് ഫിൽറ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോഡ്ഫെയ്സിന് കീഴിൽ നിരവധി സ്ഥാപനങ്ങൾ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്.

Also Read: വീടിനുള്ളിൽ തറയിൽ ചോര ഒലിച്ച നിലയിൽ മൃതദേഹം; യുവാവിന്റെ മരണത്തില്‍ അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍, സഹോദരനെ കാണാനില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button