Latest NewsNewsLife Style

​ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഇവ കഴിക്കൂ…

ഹൃദ്രോ​ഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയാഘാതത്തിന്റെ സാങ്കേതിക പദമായ ‘മയോകാർഡിയൽ ഇൻഫ്രാക്ഷൻ’ അപര്യാപ്തമായ രക്തപ്രവാഹം കാരണം ഹൃദയപേശികൾ വഷളാകാൻ തുടങ്ങുകയും ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.

ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസ്സം മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകാനുള്ള അപകട ഘടകങ്ങൾ ഏതൊക്കെയാണെന്നത് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.  നാം പിന്തുടരുന്ന ജീവിതശൈലിയാണ് ഹൃദയ സംബന്ധമായ അസുഖങ്ങളെ വളരെയധികം ബാധിക്കുന്നത്.

മോശം ഭക്ഷണക്രമം മുതൽ പുകവലിയും മദ്യപാനവും വരെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെയധികം കാരണമാകുന്നു. വർദ്ധിച്ച പുകവലി, മദ്യപാനം, ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം, മോശം ഭക്ഷണക്രമം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നതായി പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി കൂട്ടിച്ചേർത്തു.

ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് മൂലമുണ്ടാകുന്ന ഒരു തരം നെഞ്ചുവേദനയാണ് ഹൃദ്രോഗത്തിന്റെ മറ്റൊരു ലക്ഷണമാണെന്ന് അഞ്ജലി പറയുന്നു. എന്നിരുന്നാലും, ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കാം.

ശക്തമായ പ്രോട്ടീൻ ദഹിപ്പിക്കുന്ന എൻസൈമായ ബ്രോമെലിൻ അടങ്ങിയിട്ടുള്ള പെെനാപ്പിൾ കട്ടപിടിക്കുന്ന വിരുദ്ധ പ്രവർത്തനത്തിലൂടെ ഹൃദയാഘാതം തടയാൻ സഹായിക്കുന്നു.

ഫ്ളാക്സ് സീഡുകൾ രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിനുള്ള ഒരു സൂപ്പർഫുഡുകളിലൊന്നാണ്. 2014 ലെ ഒരു പഠനം ഇഞ്ചി നിങ്ങളുടെ മൊത്തം കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുമെന്ന് കാണിക്കുന്നു. അതേസമയം 2008 ലെ ഒരു പഠനം കാണിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button