പരമ്പരാഗത ഭക്ഷ്യോൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ‘അമൃതം കർക്കടകം’ മേളയുമായി കുടുംബശ്രീ. കേരളത്തനിമയും, നാടൻ രുചിയും നിലനിർത്തുന്ന ഉൽപ്പന്നങ്ങളാണ് മേളയിലൂടെ വിപണി കീഴടക്കാൻ എത്തുന്നത്. ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണ് അമൃതം കർക്കടകം മേള സംഘടിപ്പിക്കുന്നത്. നിലവിൽ, കാസർഗോഡ്, വയനാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ മേളയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഉടൻ തന്നെ മേള ആരംഭിക്കുന്നതാണ്.
5 ദിവസം മുതൽ 7 ദിവസം വരെയാണ് അമൃതം കർക്കടകം മേള നടക്കുന്നത്. ഔഷധ കഞ്ഞികൾ, പത്തിലക്കറികൾ, പത്തിലപ്പുഴുക്ക്, പായസം, ചെറുപയർ പുഴുക്ക്, ചുക്കുകാപ്പി, ഔഷധക്കൂട്ട് തുടങ്ങിയ നിരവധി വിഭവങ്ങൾ മേളയിൽ നിന്നും വാങ്ങാൻ സാധിക്കും. ജില്ലാ ആയുർവേദ ആശുപത്രികളിലെ വിദഗ്ധരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഔഷധഗുണങ്ങൾ നിറഞ്ഞ കഞ്ഞി തയ്യാറാക്കിയിട്ടുള്ളത്. മരുന്നുകഞ്ഞി, ഉലുവാക്കഞ്ഞി, ജീരകക്കഞ്ഞി, പാൽക്കഞ്ഞി എന്നിങ്ങനെ വൈവിധ്യമാർന്ന കഞ്ഞികൾ ലഭ്യമാണ്.
Also Read: സംസ്ഥാനത്ത് പത്ത് മദ്യഷോപ്പുകൾ കൂടി തുറന്നു: ഈ വർഷം ഇനി 15 ഷോപ്പുകൾ കൂടി തുറക്കും
Post Your Comments