Latest NewsKeralaNews

വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കി തമിഴ്നാട്: കല്ല് കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി

അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് തിരിച്ചടിയായി തമിഴ്നാടിന്റെ പുതിയ നടപടി. കല്ല് കൊണ്ടുവരുന്ന വാഹനങ്ങൾക്ക് തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് തുറമുഖ നിർമ്മാണം പ്രതിസന്ധിയിലായത്. ഇത് സംബന്ധിച്ച ആശങ്ക അദാനി ഗ്രൂപ്പ് ഉന്നയിച്ചിട്ടുണ്ട്. അതേസമയം, അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

മൺസൂൺ കഴിയുന്നതോടെ, നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ കല്ലുകൾ ശേഖരിക്കാൻ ഉള്ള നടപടികൾ അദാനി ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവ തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്. എന്നാൽ, കല്ല് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും, സഞ്ചാര പാതകൾക്കും തമിഴ്നാട് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് നിർമ്മാണ വേഗത കുറയ്ക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് സർക്കാർതല ചർച്ചയിലൂടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ഓര്‍മ്മശക്തി കൂട്ടാന്‍‌ കാബേജ്: അറിയാം ഈ ഗുണങ്ങള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button