കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം സിനിമയിലെ ദേവനന്ദയ്ക്ക് പുരസ്‌കാരം ലഭിക്കാത്തതിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രത്തോടൊപ്പം . ‘എല്ലാത്തിനും അര്‍ത്ഥമുണ്ടാകുന്ന ഒരു ദിവസം വരും’ എന്ന കുറിപ്പാണ് താരം പങ്കുവച്ചത്.
മാളികപ്പുറം എന്ന ചിത്രത്തിനും മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദയ്ക്ക് പുരസ്‌കാരം ലഭിക്കാത്തതും ഏറെ വിമര്‍ശനങ്ങളിലേക്ക് വഴിവച്ചിരുന്നു. അവാര്‍ഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസില്‍ ദേവനന്ദയാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ’ എന്ന് ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശരത് ദാസും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പ്രതികരണവുമായി എത്തിയിരുന്നു. ‘അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്’, എന്നായിരുന്നു അഭിലാഷ് പിള്ളയുടെ കുറിപ്പ്.
Post Your Comments