കൊച്ചി: കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. പശ്ചിമ ബംഗാൾ ഉത്തർ ഡിനാജ്പുർ ഗോധി സ്കൂളിന് സമീപം സ്വദേശികളായ അക്ബർ ആലം (28), രോഹിത് ആലം (18) എന്നിവരാണ് ഹിൽ പാലസ് പൊലീസിൻ്റെ പിടിയിലായത്.
ഒന്നര കിലോ കഞ്ചാവുമായി ആണ് ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ ഇരുവരും കഴിഞ്ഞ ദിവസം രാത്രി പിടിയിലാകുന്നത്.
ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സമീഷ് പിഎച്ച്ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പ്രദീപ് എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പോൾ മൈക്കിൾ, ബൈജു, അൻസാർ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Post Your Comments