KeralaLatest NewsNews

മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പലപ്പോഴായി 8 ലക്ഷത്തിന്റെ സാധനങ്ങള്‍ കടത്തി

ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

ആലപ്പുഴ: മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. ഹരിപ്പാട് ഉള്ള മയൂരാ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കടയിലെത്തി സാധനം വാങ്ങിയ ശേഷം ജീവനക്കാരുടെ സഹായത്തോടെ പണം നല്‍കാതെ മുങ്ങുകയാണ് പതിവ്.

Read Also: ബാറിൽ യുവാവിനെ കുത്തിക്കൊന്നു

കടയിലെ ക്യാഷ് കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയില്‍ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതില്‍ വിദ്യ (32 ), കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതില്‍വീട്ടില്‍ സുജിത (28 ) എന്നിരാണ് അറസ്റ്റിലായത്. വിദ്യ പതിവായി കടയില്‍ വരികയും സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. എന്നാല്‍ ഇതിന്റെ ബില്ല് പ്രഭ കമ്പ്യൂട്ടറില്‍ അടിക്കുന്നതായി കാണിക്കുകയും സേവ് ചെയ്യുന്നതിനു മുന്‍പ് തന്നെ ഡിലീറ്റ് ചെയ്തു കളയും ചെയ്യും. തുടര്‍ന്ന് പണം നല്‍കിയെന്ന വ്യാജേന സാധനങ്ങളുമായി പോവുകയാണ് പതിവ്.

കഴിഞ്ഞദിവസം ഇവര്‍ സാധനം കൊണ്ടു പോയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോള്‍ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നി ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഏകദേശം എട്ടു ലക്ഷം രൂപയുടെ സാധനങ്ങള്‍ ഈ രീതിയില്‍ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button