
മലപ്പുറം: ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത ശേഷം കാറിൽ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയില്‍. മലപ്പുറം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ഇബ്രാഹിമിനെ (46) ആണ് എസ്‌ഐ വി ജിഷിൽ, എഎസ് ഐപി കെ തുളസി, സിപിഒമാരായ കെകെ ജസീർ, ആർ രഞ്ജിത്, കെകെ അനീഷ് ബാബു എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം കോട്ടപ്പടിയിൽ ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോവാൻ വേണ്ടി ബസ് കാത്ത നിൽക്കുകയായിരുന്നു വിദ്യാർഥി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റുകയും യാത്രാമധ്യേ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കുട്ടിയുടെ ഫോൺ നമ്പർ വാങ്ങി വഴിയിൽ ഇറക്കിവിടുകയായിരുന്നു. പോക്‌സോ കേസ് കൂടാതെ തട്ടിക്കൊണ്ടുപോകൽ കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments