നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ കോടികളുടെ ലാഭം നേടി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 202.35 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 75.42 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിനേക്കാൾ 39.40 ശതമാനമാണ് കുറവ്.
കമ്പനിയുടെ പ്രവർത്തന ലാഭം പാദാടിസ്ഥാനത്തിൽ 561.55 കോടി രൂപയിൽ നിന്ന് 13 ശതമാനം ഇടിവോടെ 490.24 കോടി രൂപയായിട്ടുണ്ട്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ 316.82 കോടി രൂപയിൽ നിന്നും 54.74 ശതമാനമായി പ്രവർത്തന ലാഭം ഉയർന്നിട്ടുണ്ട്. നിഷ്ക്രിയ ആസ്തി തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ 229 കോടി രൂപയിൽ നിന്നും, 288 കോടി രൂപയായാണ് ഉയർന്നത്. ഇത് ബാങ്കിന്റെ ലാഭത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ബാങ്കിന്റെ മൊത്തം വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 14.52 ശതമാനം ഉയർന്ന് 74,102 കോടി രൂപയായി.
Post Your Comments