അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ മറ്റ് ഉപഭോക്താക്കൾക്ക് പങ്കിടുന്നത് ഇന്ത്യയിലും നിർത്തലാക്കാൻ ഒരുങ്ങി പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. വരുമാന വർദ്ധനവിന്റെ ഭാഗമായാണ് പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുന്നത്. ഇതോടെ, ‘എക്സ്ട്രാ മെമ്പർ’ എന്ന ഓപ്ഷൻ നെറ്റ്ഫ്ലിക്സിൽ നിന്നും ഇല്ലാതാകും. ഇത്തവണ ഇന്ത്യയ്ക്ക് പുറമേ, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ തുടങ്ങിയ വിപണികളിലും പാസ്‌വേഡ് പങ്കിടുന്നത് കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്.
പുതിയ നടപടിയെ കുറിച്ചുള്ള വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ഉപഭോക്താക്കളെ കമ്പനി അറിയിച്ചിട്ടുണ്ട്. മെയ് മാസം മുതലാണ് പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കാനുള്ള നടപടികൾ നെറ്റ്ഫ്ലിക്സ് ആരംഭിച്ചത്. തുടക്കത്തിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ നൂറോളം രാജ്യങ്ങളിലാണ് ഈ സേവനം അവസാനിപ്പിച്ചത്. ഇത് മികച്ച വരുമാനം നേടാൻ കമ്പനിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ തുടർ നടപടി എന്ന രീതിയിലാണ് ഇത്തവണ മറ്റ് രാജ്യങ്ങളിലും പാസ്‌വേഡ് പങ്കിടുന്നത് കമ്പനി അവസാനിപ്പിച്ചത്. 2023ന്റെ രണ്ടാം പാദത്തിൽ നെറ്റ്ഫ്ലിക്സ് 59 ലക്ഷം പണം അടച്ചുള്ള അംഗങ്ങളെയാണ് ചേർത്തത്.
Also Read: രാഹുൽഗാന്ധി സുഖചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ
Post Your Comments