KeralaLatest NewsNews

ദുരിതാശ്വാസനിധി ദുർവിനിയോഗ കേസ് വീണ്ടും പരിഗണിക്കാൻ ഒരുങ്ങി ലോകായുക്ത ഫുൾ ബെഞ്ച്

ജൂലൈ 18-നായിരുന്നു കേസുമായി ബന്ധപ്പെട്ട വാദം കേൾക്കാൻ തീരുമാനിച്ചിരുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗ കേസ് വീണ്ടും പരിഗണിക്കാൻ ഒരുങ്ങി ലോകായുക്ത. ഓഗസ്റ്റ് ഏഴിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഹർജിക്കാരനായ ആർ.എസ് ശശികുമാറിന്റെ ആവശ്യത്തെ തുടർന്നാണ് കേസ് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ഹാറൂൺ ഉൽ-റഷീദ്, ജസ്റ്റിസ് ബാബു മാത്യു ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ച് ഇതിനുമുൻപ് കേസ് പരിഗണിച്ചിരുന്നു.

ജൂലൈ 18-നായിരുന്നു കേസുമായി ബന്ധപ്പെട്ട വാദം കേൾക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, വാദം കേൾക്കാനിരിക്കെ ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു പോകുകയായിരുന്നു. കൂടാതെ, ഉമ്മൻചാണ്ടിയുടെ സംസ്കാരം ചടങ്ങിൽ ഹർജിക്കാരന്റെ അഭിഭാഷകന് പങ്കെടുക്കേണ്ടതിനാൽ, കേസ് മാറ്റിവെക്കണമെന്ന് ഹർജിക്കാരൻ ലോകായുക്തയിൽ അപേക്ഷിക്കുകയും ചെയ്തിരുന്നു.

Also Read: പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button