KeralaLatest NewsNews

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കെത്തിച്ച ആൾ അക്രമാസക്തനായി

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കെത്തിച്ച ആൾ അക്രമാസക്തനായി. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിയ ഇയാൾ അവിടുത്തെ ഗ്രില്ലിൽ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു. തുടർന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ് മെഡിക്കൽ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പരിശോധനയ്ക്ക് ശേഷം ഡ്രസ്സിങ് റൂമിൽ എത്തിയപ്പോള്‍ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് തല കൊണ്ട് ഡ്രസ്സിങ് റൂമിലെ ഗ്ലാസുകൾ ഇടിച്ചു തകർത്തു. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന ആളുകളും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button