Life Style

ജീവിതം മടുപ്പ് തോന്നുന്നതിന് പിന്നില്‍ ഈ കാരണങ്ങള്‍

 

എപ്പോഴും നിരാശരായി ഇരിക്കുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലപ്പോള്‍ വിഷാദം പോലുള്ള മാനസിക രോഗങ്ങള്‍ ഇങ്ങനെയുള്ളവരെ വല്ലാതെ അലട്ടുന്നുണ്ടാകാം. അല്ലെങ്കിലൊരുപക്ഷേ നിത്യജീവിതത്തിലെ തന്നെ ചില കാര്യങ്ങള്‍ ഒന്നിച്ച് വരുമ്പോഴായിരിക്കും ഇത്തരത്തിലെ അവസ്ഥകള്‍ വരുന്നത്. ഇത്തരത്തില്‍ സദാസമയവും നിരാശയും മടുപ്പും ജനിപ്പിക്കാന്‍ കാരണമാകുന്ന ചില ശീലങ്ങളെക്കുറിച്ച് പറയാം.

സ്‌ക്രീന്‍ സമയം

അധിക സമയം സ്മാര്‍ട്ട് ഫോണില്‍ ചിലവിടുന്നവര്‍ക്ക് വലിയ രീതിയില്‍ വിരസതയും നിരാശയുമൊക്കെയുണ്ടാക്കാം. അതിനാല്‍ സ്‌ക്രീനിന് പുറത്തെ ലോകത്തെയും അനുഭവിക്കാന്‍ ശ്രമിച്ചിരിക്കണം. സ്‌ക്രീന്‍ സമയത്തിന് പരിധി നിശ്ചയിച്ച് അത് പിന്തുടരുന്നതാണ് ആരോഗ്യത്തിന് നല്ലത്.

അലസമായ ജീവിതരീതി

അടുക്കും ചിട്ടയും സമയക്രമവുമില്ലാത്ത അലസമായ ജീവിതരീതി ഏറെ നീണ്ടുപോയാല്‍ അത് ക്രമേണ നിരാശയിലേക്കും മടുപ്പിലേക്കും പോകാറുണ്ട്. കായികാധ്വാനമില്ലാത്ത ജീവിതരീതിയും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കും. വ്യായാമം ചെയ്യുക, കായികവിനോദങ്ങളിലേര്‍പ്പെടുക, നടക്കാന്‍ പോവുക, നീന്തല്‍, ഓട്ടം പോലുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ വലിയൊരു പരിധി വരെ ആശ്വാസം ലഭിക്കുന്നതാണ്.

ഉറക്കം

ഉറക്കമില്ലായ്മ, ഉറക്കം മുറിയുന്ന അവസ്ഥ, ആഴത്തില്‍ ഉറക്കം കിട്ടാത്ത അവസ്ഥയെല്ലാം പ്രശ്‌നം തന്നെയാണ്. ഇവ പരിശോധിച്ച് കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് അനിവാര്യമാണ്.

ഭക്ഷണം

മോശമായ ഭക്ഷണരീതികളും പതിവായാല്‍ അത് ക്രമേണ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഇങ്ങനെയും നിരാശയും വിരസതയും അനുഭവപ്പെടാം. ജങ്ക് ഫുഡ്, കൃത്രിമമധുരമടങ്ങിയ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് വലിയ അളവില്‍ അടങ്ങിയ ഭക്ഷണം എന്നിവ പതിവാക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button