KeralaLatest News

എത്ര ക്രൂരനാണ് മാധവൻകുട്ടി താങ്കൾ, ഇജ്ജാതി ആളുകളാണ് സാധാരണക്കാരോട് മാർക്ക്‌സിസം വിളമ്പുന്നത്- ഹരീഷ് പേരടി

ഉമ്മൻചാണ്ടിയുടെ മരണത്തിനു പിന്നാലെ, അദ്ദേഹത്തിനെതിരെ ഉണ്ടായ ലൈംഗിക ആരോപണത്തിൽ തെറ്റായ വാർത്തകൾ നല്കി തെറ്റുകൾ പ്രവർത്തിച്ചു എന്ന ക്ഷമാപണം നടത്തിയ ദേശാഭിമാനി മുൻ കൺസൾട്ടിങ്ങ് എഡിറ്റർ എൻ മാധവൻകുട്ടിക്കെതിരെ കടുത്ത സൈബറാക്രമണം ആണ് നടക്കുന്നത്.

ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് തെറ്റായ കാര്യമാണെന്ന് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല എന്നാണ് പലരും ചോദിക്കുന്നത്. ഇതിനിടെ മാധവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തി. എന്ത് ക്രൂരനാണ് താൻ, ഇത്തരം ആളുകളാണ് സാധാരണക്കാരോട് മാർക്ക്സിസം വിളമ്പുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹരീഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇജാതി വാണങ്ങളാണ് സാധരണക്കാരോട് മാർക്കിസം വിശദീകരിക്കുന്നത്..മാപ്പ് പറയാൻ തിരഞ്ഞെടുത്ത ദിവസമാണ് കേമം…ഒരു ജനകീയ നേതാവിന്റെ അവസാനശ്വാസം വരെ കാത്തിരുന്നു…എത്ര ക്രൂരനാണ് മാധവൻകുട്ടി താങ്കൾ…കഷ്ടം..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button