KeralaCinemaMollywoodLatest NewsNewsEntertainment

‘ഇനി ആത്മീയ നാളുകളെ വരവേൽക്കാം’; അഭ്യൂഹങ്ങൾക്കിടെ കർക്കിടക മാസത്തെ വരവേറ്റ് അമൃതയുടെ കുറിപ്പ്, പരിഹാസം

ഗായിക അമൃത സുരേഷിന്റെ പ്രൊഫഷണൽ ലൈഫും പേഴ്‌സണൽ ലൈഫും ഇപ്പോഴും ചർച്ചയാകാറുണ്ട്. നടൻ ബാലയുമായുള്ള വിവാഹം, വിവാഹ മോചനം, ഇതിന് പിന്നാലെ വന്ന ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയവയെല്ലാം വർഷങ്ങളോളം അമൃതയെ വലച്ചു. തനിക്കെതിരെ ഉയർന്ന ട്രോളുകളോടും പരിഹാസങ്ങളോടും ഗായിക വളരെ ബോൾഡായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത അടുത്തതും പ്രണയം പരസ്യമാക്കിയതുമെല്ലാം ഏറെ ചർച്ചയായിരുന്നു.

എന്നാൽ, അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. ഇൻസ്റ്റ​ഗ്രാമിൽ‌ അമൃതയെ ​ഗോപി സുന്ദർ അൺ ഫോളോ ചെയ്തിട്ടുണ്ട്. പ്രണയത്തിലാണെന്ന് അറിയിച്ച് കൊണ്ടിട്ട പോസ്റ്റും കാണാനില്ല. എപ്പോഴും ​ഗോപി സുന്ദറിനെ ​ടാ​ഗ് ചെയ്ത് പോസ്റ്റുകളിട്ടിരുന്ന അമൃത ഇപ്പോൾ അതും നിർത്തി. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കർക്കടക മാസത്തെ വരവേറ്റ് കൊണ്ട് അമൃത പങ്കുവെച്ച പോസ്റ്റാണ് പരിഹാസങ്ങൾക്ക് കാരണമായിരിക്കുന്നത്. 15 വർഷം മുമ്പ് ഒരു കർക്കടക മാസത്തിലാണ് താൻ സൗമിത്രേ എന്ന ഭക്തി ​ഗാനം പാടിയതെന്ന് അമൃത കുറിപ്പിൽ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു ഇതെന്നും അമൃത ഓർത്തു.

‘മധുരമായ ഈ ഹൈന്ദവ ​ഭക്തി ​ഗാനം കാലാതീതമായ വരികൾ കൊണ്ടും ഈണം കൊണ്ടും എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിച്ചു. ഇത്രയും വലിയ ഹിറ്റാകുമെന്ന് അന്ന് അറിയില്ലായിരുന്നില്ല. ഇന്ന് ഈ ഭക്തി സാന്ദ്രമായ യാത്രയെ ഞാൻ നന്ദിയോടെ ഓർക്കുന്നു. ആത്മീയ വളർച്ചയും ദൈവിക സത്തയിൽ ആശ്വാസം കണ്ടെത്താനുമായി ഹൃദയം തുറന്ന് കർക്കടകമാസത്തെ വരവേൽക്കാം’, അമൃത ഫേസ്‌ബുക്കിൽ കുറിച്ചു.

പോസ്റ്റിന് താഴെ നിരവധി പേർ അമൃതയ്ക്ക് നേരെ പരിഹാസങ്ങളുമായെത്തി. ​ഗോപി സുന്ദറുമായി പിരിഞ്ഞെന്ന് കേട്ടല്ലോ, എന്താെക്കെയായിരുന്നു കാട്ടിക്കൂട്ടലുകളെന്നാണ് ചിലരുടെ കമന്റുകൾ. പൊതുവെ അഭ്യൂഹങ്ങൾ കടുത്താൽ അമൃതയോ കുടുംബവോ വിഷയത്തോട് പ്രതികരിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായിട്ടില്ല. പരിഹസിക്കുന്നവർക്കും ട്രോളർമാർക്കും അമൃത ഉടൻ മറുപടി നൽകുമെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button