KeralaLatest NewsNews

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ യുപിഎ തന്ത്രം: സന്ദീപ് വാര്യര്‍

'ഇന്ത്യ' എന്ന പുതിയ പേര് സ്വീകരിച്ചാലും തട്ടിപ്പിനും വെട്ടിപ്പിനുമൊന്നും മാറ്റമുണ്ടാകില്ല

പാലക്കാട്: ബെംഗളൂരുവിലെ പ്രതിപക്ഷ യോഗത്തിന്റെ രണ്ടാം ദിവസത്തിന് ഒടുവില്‍, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന്റെ പുതിയ പേര് വെളിപ്പെടുത്തി. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്നാണ് പുതിയ പേര്. എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എന്നു മാത്രം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അഴിമതിയുടെയും പര്യായമായ മുന്നണിയായിരുന്നു യുപിഎ. പേര് മാറ്റിയാലും അവരുടെ ചെയ്തികള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായവുമായി രംഗത്ത് എത്തിയത്.

Read Also: റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ, തുടർച്ചയായ രണ്ടാം ദിനവും ഓഹരി വിപണിയിൽ ശുഭ സൂചന

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘നിക്ഷേപകരായ പൊതുജനങ്ങളെ പറ്റിച്ച് പൂട്ടിപ്പോകുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ കുറെ കാലം കഴിഞ്ഞ് പേര് മാറ്റി വീണ്ടും കച്ചവടവും തട്ടിപ്പും തുടങ്ങും. മുതലാളിയും മാനേജരും തട്ടിപ്പിന്റ മോഡസ് ഓപ്പറാണ്ടിയുമൊക്കെ പഴയത് തന്നെയായിരിക്കും. യുപിഎ എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അഴിമതിയുടെയും പര്യായമായ മുന്നണിയായിരുന്നു. ആ മുന്നണിയെ ജനങ്ങള്‍ വെറുത്ത് ദൂരെക്കളഞ്ഞതാണ്. അവരാണിപ്പോള്‍ മുന്നണിയുടെ പേര് INDIA എന്നാക്കി വരുന്നത്. മറക്കരുത് പഴയ യുപിഎ തന്നെയാണത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button