
ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സിന്റെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്. ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഇൻഫിനിക്സ് ജിടി 10 പ്രോ ഓഗസ്റ്റിൽ ലോഞ്ച് ചെയ്തേക്കും.
വിപുലമായ ഗെയിമിംഗ് ഫീച്ചറുകളാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷത. കുറഞ്ഞ വിലയിൽ ഗെയിമിംഗ് സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയായിരിക്കും ഇൻഫിനിക്സ് ജിടി 10 പ്രോ. നിലവിൽ, സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. മീഡിയടെക് ഡെമൻസിറ്റി സീരീസ് പ്രോസസർ ഉണ്ടാകുമെന്നാണ് സൂചന. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇവയുടെ പ്രവർത്തനം. ഈ സ്മാർട്ട്ഫോണിൽ ഒരു വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും, 2 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുന്നതാണ്. പബ്ജി, ഫ്രീ ഫയർ തുടങ്ങിയ ഗെയിമുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇൻഫിനിക്സ് ജിടി 10 പ്രോയുടെ രൂപകൽപ്പന.
Post Your Comments