മൺസൂൺ എത്തിയതോടെ നിറഞ്ഞ് പതഞ്ഞൊഴുകി അതിമനോഹരമായ ദൂധ് സാഗർ വെള്ളച്ചാട്ടം. ഇന്ത്യയിൽ മൺസൂൺ സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്പോട്ട് കൂടിയാണ് ഇവിടം. നിലവിൽ, അതിമനോഹരമായി ഒഴുകുന്ന വെള്ളച്ചാട്ടം കാണാൻ ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് എത്തുന്നത്. ഇത്തവണ പതിവിലും കൂടുതൽ സഞ്ചാരികൾ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ.
ഗോവ-കർണാടക അതിർത്തിയിലാണ് ദൂധ് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലം എത്തിയതോടെ അപകട സാധ്യത മുൻനിർത്തി രാജ്യത്തെ പല വെള്ളച്ചാട്ടങ്ങളിലേക്കുമുളള സന്ദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, ദൂധ് സാഗറിലേക്കുള്ള പല റോഡുകളും തകർന്ന അവസ്ഥയിലാണ് ഉള്ളത്. അതിനാൽ, ദൂധ് സാഗറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഞ്ചാരികൾ കഴിവതും റെയിൽവേ ട്രാക്കുകളിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. അപകട സാധ്യത കണക്കിലെടുത്താണ് സൗത്ത് വെസ്റ്റേൺ റെയിൽവേ കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
Also Read: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടി: വിഡി സതീശൻ
Post Your Comments