Latest NewsNewsBusiness

പ്രതികൂല സാഹചര്യത്തിനിടയിലും അതിവേഗം കുതിച്ച് യുഎഇ സമ്പദ് വ്യവസ്ഥ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

2022-ൽ ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യം അനുഭവിച്ച സമയത്താണ് യുഎഇയുടെ ശക്തമായ മുന്നേറ്റം

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും യുഎഇയുടെ സമ്പദ് വ്യവസ്ഥ അതിവേഗം ഉയർന്നതായി യുഎഇ സെൻട്രൽ ബാങ്ക്. ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പ്രകാരം, 2022-ൽ യുഎഇയുടെ റിയൽ ജിഡിപി വളർച്ചയിൽ ഗണ്യമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. റിയൽ ജിഡിപി മുൻ വർഷത്തെ 4.4 ശതമാനത്തിൽ നിന്നും കഴിഞ്ഞ വർഷം 7.9 ശതമാനമായാണ് വർദ്ധിച്ചിരിക്കുന്നത്. എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ ജിഡിപിയിൽ 7.2 ശതമാനത്തിന്റെ വർദ്ധനവും, എണ്ണ മേഖലയിലെ ജിഡിപിയിൽ 9.5 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

2022-ൽ ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യം അനുഭവിച്ച സമയത്താണ് യുഎഇയുടെ ശക്തമായ മുന്നേറ്റം. കൂടാതെ, കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തത് ടൂറിസം മേഖലയെ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ദുബായ് എക്സ്പോ, ഖത്തറിലെ ഫിഫ ലോകകപ്പ് തുടങ്ങിയ ആഗോള ഇവന്റുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വളർച്ചയ്ക്ക് സഹായിച്ചിട്ടുണ്ട്. 2022ൽ അതിവേഗം വളരുന്ന വ്യവസ്ഥകളിൽ ഒന്നായിരുന്നു യുഎഇ.

Also Read: എസ്ബിഐ അക്കൗണ്ട് ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താം! യോനോ ആപ്പിലൂടെ പണമയക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button