KeralaLatest NewsDevotionalSpirituality

ശയനപ്രദക്ഷിണം ചെയ്യുന്നതെന്തിന് ? കാരണവും ഫലവും

ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും ഒരുപോലെ ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്താറുണ്ട്.ശയനപ്രദക്ഷിണം ഒരു ആരാധനയാണ്. നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരുന്ന, ചൈതന്യത്തിന്റെ ഉറവിടമായ ആരാധനാ മൂര്‍ത്തിക്ക് മുമ്പിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്.

പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്.ശബരിമലയിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ശയനപ്രദക്ഷിണം.

കാടും മലയും കടന്ന് ശബരിമലയിൽ എത്തുന്നതു പോലെ പ്രയാസകരമാണ് ശയനപ്രദക്ഷിണവും.ആത്മസാക്ഷാത്കാരത്തിനുള്ള ഭക്തന്റെ അധ്വാനമാണ് വൃതാനുഷ്ഠാനങ്ങൾ. ശബരിമലയെന്ന മഹാക്ഷേത്രത്തിൽ ദർശനം നടത്താൻ ഭക്തനനുഷ്ഠിക്കുന്ന വൃതം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ദർശനം പോലെ ശബരിമലയിൽ ശയനപ്രദക്ഷണിമെന്നതും ഏറ്റുവും പുണ്യമായി ഭക്തർ കരുതുന്നു.

ശയനപ്രദക്ഷിണത്തിലൂടെ മനസ്സും ശരീരവും ഭക്തൻ ഒരുപോലെ ഈശ്വരന് മുന്നിൽ സമർപ്പിക്കുകയാണ്. ഭഗവാന് മുന്നിൽ ഭക്തൻ ഭക്തിയോടെ സമർപ്പിക്കുന്ന കഠിന വഴിപാടുകളിലൊന്നാണ് ശയനപ്രദക്ഷിണം. ശബരിമലയിലും അത് തത്ത്വമസിപ്പൊരുളിനുള്ള ഭക്തന്റെ ആത്മസമർപ്പണം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button