സോള്‍: ദക്ഷിണ കൊറിയയില്‍ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച മുതല്‍ പെയ്യുന്ന മഴയില്‍ 10 പേരെ കാണാതായതായും 13 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 9 മുതല്‍ കനത്ത മഴയാണ് ദക്ഷിണ കൊറിയയില്‍ തുടരുന്നത്. സെന്‍ട്രല്‍ പട്ടണമായ യെചിയോണിലെ ഗ്രാമത്തില്‍ ഉള്‍പ്പെടെ വെള്ളം കയറി നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴയെത്തുടര്‍ന്ന് 5,570 ഓളം ആളുകളെ ഒഴിപ്പിച്ചെന്നും 25,470 വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി മുടങ്ങിയെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാത്രി വരെ 4,200-ലധികം ആളുകള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ തുടരുകയാണ്.
സെന്‍ട്രല്‍ നഗരമായ നോന്‍സനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നും മരണം സംഭവിച്ചിരുന്നു. 20 വിമാനങ്ങള്‍ റദ്ദാക്കുകയും ട്രെയിന്‍ സര്‍വീസും ചില ബുള്ളറ്റ് ട്രെയിനുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
Post Your Comments