Latest NewsKeralaNews

കുട്ടികളെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കണം: ശശി തരൂർ

തിരുവനന്തപുരം: കുട്ടികളെ കാലത്തിനനുസരിച്ച് ചിന്തിക്കാൻ പ്രാപ്തരാക്കണമെന്ന് ശശി തരൂർ എംപി. 2022 – 23 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 2023 എംഎൽഎ അവാർഡ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംപി. ലോകത്തിൽ ടെക്‌നോളജി അതിവേഗം മാറുകയാണ്. അതുകൊണ്ട് തന്നെ 2030 ൽ ഉണ്ടാകാൻ പോകുന്ന തൊഴിൽ സാധ്യതകളിൽ മുപ്പത് ശതമാനം ഇന്ന് നിലവില്ലാത്ത തൊഴിലുകളാവും. ഈ യാഥാർത്ഥ്യം മനസ്സിലാക്കി കുട്ടികളെ കാലഘട്ടത്തിനനുസരിച്ച് സജ്ജരാക്കണമെന്നും എംപി പറഞ്ഞു.

Read Also: വായില്‍ തുണി തിരുകി, കമ്പിപ്പാരകൊണ്ട് വെട്ടിക്കൊന്നു, ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം

ചടങ്ങിൽ ബെന്നി ബെഹന്നാൻ എംപി മുഖ്യാതിഥിയായി. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ കുട്ടികളോട് സംവദിക്കുകയും സാപ്‌ളിംഗ് ഫോർ എക്‌സലൻസ് അവാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു.

ചടങ്ങിൽ സുനീഷ് കുമാർ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്ജ്, ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Read Also: അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടം അടുത്തഘട്ടത്തിലേക്ക്, ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഉടന്‍: കെ അണ്ണാമലൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button