നേമം : സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. നേമം വിക്ടറി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ജീവനൊടുക്കിയത്. അയണിമൂട് സ്വദേശിയായ സന്ധ്യയുടെ രണ്ടു പെണ്‍മക്കളില്‍ ഇളയ കുട്ടിയാണ് ആരതി.
മകളുടെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ പരാതി ഉയർത്തുകയാണ് കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആരതി അവസാനമായി സ്കൂളില്‍ എത്തുന്നത്. പ്രധാന അധ്യാപിക വിദ്യാര്‍ത്ഥിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെന്നു ആരോപിച്ചുകൊണ്ട് പരസ്യമായി ആരതിയുടെ ബാഗ് തുറന്ന് പരിശോധിച്ചു, എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെ വീട്ടിലെത്തിയ ശേഷം അധ്യാപികയുടെ ഭാഗത്ത് നിന്നും അധിക്ഷേപമുണ്ടായതായി കുട്ടി അമ്മയോടും ചേച്ചിയോടും പറഞ്ഞു.
read also: അങ്കമാലിയിലെ ആശുപത്രിക്കുള്ളില്‍ യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു
കഴിഞ്ഞ ഒന്നര വര്‍ഷമായി അധ്യാപിക ജാതീയമായി അധിക്ഷേപിച്ചിരുന്നുവെന്നും സ്വര്‍ണ്ണം ധരിച്ചാല്‍ കളിയാക്കല്‍, ജാതീയമായി കളിയാക്കല്‍ മറ്റു ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സഹപാഠികളുടെ മുന്നില്‍ വച്ച് അധ്യാപിക അധിക്ഷേപിക്കുമായിരുന്നുവെന്നു കുട്ടി പറഞ്ഞിരുന്നുവെന്ന് അവര്‍ പറയുന്നു.
തിങ്കളാഴ്ച തലവേദനയാണ് കാരണമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി സ്കൂളില്‍ പോയില്ല. അമ്മ ജോലിക്കും ചേച്ചി സ്‌കൂളിലേക്കും പോയി വൈകിട്ട് തിരിച്ചുവന്നപ്പോള്‍ വീടിന്റെ ഒരു മുറിയില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Post Your Comments