സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സിന്റെ 5ജി ഹാൻഡ്സെറ്റായ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ് ഹോട്ട് 30 5ജി. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറായ XOS 13-ലാണ് ഇവയുടെ പ്രവർത്തനം. ഇവ രണ്ട് വർഷത്തെ സുരക്ഷാ പാച്ചും, ഒരു വർഷത്തെ ആൻഡ്രോയ്ഡ് അപ്ഗ്രേഡും വാഗ്ദാനം ചെയ്യുന്നുണ്ട്. 18W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്.
Also Read: വാട്ടർ ബില്ലിലെ കുടിശ്ശിക ഇതുവരെ അടയ്ക്കാത്തവരാണോ? നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി
പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇൻഫിനിക്സ് ഹോട്ട് 30 5ജി വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 12,499 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 13,499 രൂപയുമാണ് വില. അറോറ ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.
Post Your Comments