ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു: ദൂരത്തേക്ക് എറിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി

കല്‍പ്പറ്റ: വയനാട് വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. വയനാട് ജില്ലയിലെ മടക്കിമലയിൽ ആണ് സംഭവം. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഉറങ്ങുന്നതിനിടെ അടുത്തിരുന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

Share
Leave a Comment