KeralaLatest NewsNews

ഫണ്ട് തട്ടിപ്പ്: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി

തിരുവനന്തപുരം: ഫണ്ട് തട്ടിപ്പിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി. കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാരോപിച്ചാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടിക്ക് ലഭിച്ചിരിക്കുന്ന പരാതി.

Read Also: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു, മനംനൊന്ത് പത്താംക്‌ളാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി: പ്രതിഷേധം

തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ സിപിഎം പണം പിരിച്ചിരുന്നു. എട്ടു ലക്ഷം രൂപയാണ് സിപിഎം ഇതിനായി പിരിച്ചത്. എന്നാൽ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചു. എന്നാൽ ഇത് പാർട്ടിക്ക് നൽകിയില്ലെന്നാണ് ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ഉയർന്ന പരാതി. മുൻ ഏരിയാ കമ്മിറ്റി അംഗമാണ് ഇത്തരമൊരു പരാതി നൽകിയത്. ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്.

Read Also: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് വനിതാഡ്രൈവര്‍ക്ക് ദാരുണാന്ത്യം:മൂന്നു കുട്ടികൾക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button