ഡൽഹി: മിണ്ടിയാൽ കേസ് എടുക്കും എന്നതാണ് കേരളത്തിലെ അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മത്സ്യ തൊഴിലാളികളാകട്ടെ, വൈദികരാകട്ടെ, ചോദ്യം ചോദിച്ചാൽ കേസ് എടുക്കും. മണിപ്പൂരിലെ ക്രൈസ്തവർക്കും വൈദികർക്കും വേണ്ടി സംസാരിക്കുന്നവർ അതേ സമൂഹത്തിനെതിരെ കേരളത്തിൽ കേസ് എടുക്കുന്നുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
കേരളത്തിൽ ദുരന്ത നിവാരണ സംവിധാനം കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്ന് വി മുരളീധരൻ പറഞ്ഞു. മഴ പെയ്താൽ മരം വീണ് ആളുകൾ മരിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി തുറമുഖ വിഷയത്തിൽ ഇടപെടൽ തേടി കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയുമായി ചർച്ച നടത്തിയതായും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതായും വി മുരളീധരൻ വ്യക്തമാക്കി.
Post Your Comments