ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. ആയുര്‍വേദ ചികിത്സകള്‍ക്ക് ഏറെ പേരുകേട്ട മാസമാണ് കര്‍ക്കിടക മാസം. ഈ മാസത്തില്‍ ആയുര്‍വേദ ചികിത്സ നടത്തുന്നതിലൂടെ അത് ഇരട്ടി ഫലം നല്‍കുന്നു എന്നതാണ് സത്യം. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് കര്‍ക്കിടക മാസം വരുന്നത്. ഈ മാസത്തെ രാമായണ മാസം എന്നും പറയുന്നു. ആയുര്‍വേദ ചികിത്സകള്‍ക്കും ചികില്‍സകള്‍ക്കുമുള്ള ഏറ്റവും നല്ല സമയമായും ഇത് കണക്കാക്കപ്പെടുന്നു.
Read Also: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങി: ഡോക്ടർ വിജിലൻസ് പിടിയിൽ
കാലാവസ്ഥയിലുണ്ടാവുന്ന പെട്ടെന്നുള്ള മാറ്റം പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ വളരെ സ്വാധീനിക്കുന്നു. ഈ സമയത്താണ് വാത, പിത, കഫ ദോഷങ്ങള്‍ ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ശരീരപ്രതിരോധത്തെ ബാധിക്കുകയും പ്രതിരോധ ശേഷി കുറക്കുകയും ചെയ്യുന്നു. ഇത് നിങ്ങളെ ദുര്‍ബലമാക്കുന്നു. ഇവിടെയാണ് കര്‍ക്കിടക ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത്. ഈ മാസം കര്‍ക്കിടക ചികിത്സ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നമുക്ക് നോക്കാം.
കര്‍ക്കിടകവും ആയുര്‍വേദവും
മഴക്കാലമായത് കൊണ്ട് തന്നെ ശരീരത്തിലേക്ക് ഈര്‍പ്പവും ചര്‍മ്മ പ്രശ്നവും പെട്ടെന്ന് ബാധിക്കുന്നു. ഈ സമയത്ത് ചര്‍മ്മം മൃദുവാകുന്നത് കൊണ്ട് തന്നെ കര്‍ക്കിടക ചികിത്സക്ക് ഏറ്റവും മികച്ച സമയമാണ്. മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിന് ഏറ്റവും മികച്ച സമയമാണ് കര്‍ക്കിടകമാസം. അതുകൊണ്ട് തന്നെയാണ് കര്‍ക്കിടക മാസത്തില്‍ ആയുര്‍വേദ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ് എന്ന് പറയുന്നത്. ഈ സമയത്ത് ആയുര്‍വേദ ചികിത്സ നടത്തുന്നവരെങ്കില്‍ ഇവര്‍ക്ക് പ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ദ്ധിക്കുന്നതിന് ഈ ചികിത്സ സഹായിക്കുന്നു.
കര്‍ക്കിടക മാസത്തിലെ ആരോഗ്യപ്രശ്നങ്ങള്‍
കടുത്ത വേനലില്‍ നിന്നാണ് പെട്ടെന്ന് വര്‍ഷക്കാലത്തേക്ക് നമ്മള്‍ കടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ശരീരത്തിനെ വളരെയധികം സ്വാധീനം ചെലുത്തുന്ന മാസം കൂടിയാണ്. പെട്ടെന്നുള്ള മഴക്കാലം നിങ്ങളില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും പനി വര്‍ദ്ധിപ്പിക്കുകയും ജലദോഷം, ചുമ എന്നീ പ്രശ്നങ്ങള്‍ കൂട്ടുകയും ചെയ്യുന്നു. അത് കൂടാതെ ശ്വാസകോശ സംബന്ധമായ പ്രതിസന്ധിക്കും ഈ മഴക്കാലം കാരണമാകുന്നു. അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഈ ചികിത്സ ഉപകരിക്കുന്നത്.
കര്‍ക്കിടക ചികിത്സയുടെ പ്രാധാന്യം
നമ്മുടെ ത്രിദോഷങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിനും ശരീരത്തിന്റെ സന്തുലിത വര്‍ദ്ധിപ്പിക്കുന്നതിനും ആയുര്‍വേദ ചികിത്സ സഹായിക്കുന്നു. ഇത് കൂടാതെ നമ്മുടെ ദീര്‍ഘായുസ്സ് വര്‍ദ്ധിക്കുന്നതിനും ഏറ്റവും മികച്ച ചികിത്സയാണ് പഞ്ചകര്‍മ്മ ചികിത്സ. ഇതിന്റെ ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ ശരീരത്തിലെ ഈര്‍പ്പം കുറച്ച്, ചര്‍മ്മത്തിന് മൃദുത്വവും നല്‍കുന്നു. ഈ സമയം ചികിത്സക്ക് ഉപയോഗിക്കുന്ന എണ്ണയും മറ്റും ശരീരത്തിലേക്ക് നല്ലതുപോലെ ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഈ സമയത്ത് ആയുര്‍വേദ ചികിത്സ നടത്തണം എന്ന് പറയുന്നത്.
ഭക്ഷണക്രമത്തിലെ മാറ്റം
ആയുര്‍വ്വേദ ചികിത്സ ഫലപ്രദമാവുന്നത് എന്തുകൊണ്ടും കര്‍ക്കിടക മാസത്തിലാണ് . അതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കുന്നതിന് വേണ്ടി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. ഏറ്റവും കൂടുതല്‍ ദഹന പ്രശ്നം ഉണ്ടാവുന്നത് മഴക്കാലത്താണ്. അതുകൊണ്ട് നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണത്തിലെ അസിഡിറ്റി പരിഗണിച്ച് വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്ലത്. ഭക്ഷണത്തോടൊപ്പം തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍, യോഗ, ധ്യാനം, മസാജ് എന്നിവ ഉള്‍പ്പെടുന്ന കര്‍ശനമായ ജീവിതശൈലി മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നു.
കര്‍ക്കിടക കഞ്ഞി
കര്‍ക്കിടക കഞ്ഞി കഴിക്കുന്ന മാസം കൂടിയാണ് ഈ മാസം. മരുന്ന് കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു. എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും ഇത് കഴിക്കാവുന്നതാണ്. ധാന്യങ്ങളും സുഗന്ധദ്രവ്യങ്ങളും അടങ്ങിയ നിരവധി ഔഷധ സസ്യങ്ങളും സസ്യങ്ങളും ചേര്‍ന്നാണ് ഇത് തയ്യാറാക്കുന്നത്. ഈ കഞ്ഞി കഴിക്കുന്നതിലൂടെ നമുക്ക് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. ശരീരത്തിലെ എല്ലാ അസ്വസ്ഥതകളില്‍ നിന്നും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മരുന്ന് കഞ്ഞി കഴിക്കാവുന്നതാണ്. ഇത് മനസ്സിനെയും ശരീരത്തേയും പുനരുജ്ജീവിപ്പിക്കുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് കര്‍ക്കിടക മാസത്തിലെ ആയുര്‍വേദ ചികിത്സ. ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റം പോലും പലപ്പോഴും ശരീരത്തിന് അകത്തേക്ക് ടോക്സിന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. നമ്മുടെ ശരീരത്തില്‍ വിഷവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ കര്‍ക്കിടക ചികിത്സ ശരീരത്തില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് കര്‍ക്കിടക ചികിത്സ. ഇത് നമ്മുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. ഈ വിഷവസ്തുക്കളെ പുറന്തള്ളുന്നത് പല രോഗങ്ങളെയും തടയാനും നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ശരീരം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ആക്ടീവ് ആയി ഇരിക്കുന്നതിനും കര്‍ക്കിടക മാസ ചികിത്സ സഹായിക്കുന്നു.
Leave a Comment