ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, നഗരങ്ങൾ അടക്കം നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 205.33 മീറ്ററായ ജലനിരപ്പ് ഇന്ന് രാവിലയോടെ 206.24 മീറ്ററായി ഉയർന്നിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ജലനിരപ്പ് ഉയർന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഇതിനോടകം നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 3 ദിവസത്തിനിടെ 37ലധികം മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Also Read: ക്യൂ നിൽക്കാൻ പറഞ്ഞതിന് വനിതാഡോക്ടറെ അസഭ്യം പറഞ്ഞ കേസ് : പ്രതി അറസ്റ്റിൽ
ഹിമാചൽ പ്രദേശിൽ മഴയെ തുടർന്ന് സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. നിലവിൽ, 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിയാസ് നദിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മാണ്ഡി ജില്ലയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Post Your Comments