മഅ്ദനി ഏതുസമയവും തടവില്‍ കിടന്ന് മരിക്കാം, ആ പാവം മനുഷ്യന്റെ ജീവന്‍ വെച്ചാണ് ഭരണകൂടം കളിക്കുന്നത്: മാര്‍ക്കണ്ഡേയ കട്ജു

മലപ്പുറം: മഅ്ദനി ഏതുസമയവും തടവില്‍കിടന്ന് മരിക്കാമെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ആ പാവം മനുഷ്യന്റെ ജീവന്‍വെച്ച് ഭരണകൂടം എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. കോഡൂര്‍ അല്‍ഹുദ എജുക്കേഷനല്‍ ട്രസ്റ്റ് സംഘടിപ്പിച്ച നാഷണല്‍ മൈനോറിറ്റി കോണ്‍ഫറന്‍സിന്റെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ തക്കത്തിന് 90 പവനോളം കവര്‍ന്ന കള്ളന്‍ പിടിയില്‍

’13 വര്‍ഷമായി റിമാന്‍ഡ് തടവുകാരനായി ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിക്ക് വൃക്കരോഗമടക്കം നിരവധി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ട്. പ്രമേഹം മൂര്‍ച്ഛിച്ച് കാഴ്ചശക്തി ഭാഗിമായി നഷ്ടമായി. മഅ്ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് താന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും നേരിട്ടു വിളിക്കുകയും ചെയ്തിരുന്നു. കത്തിന്റെ പകര്‍പ്പ് കേരള മുഖ്യമന്ത്രിക്കും അയച്ചു’.

 

‘കര്‍ണാടകയില്‍ ബി.ജെ.പി മാറി കോണ്‍ഗ്രസ് വന്നതിനാല്‍ മഅ്ദനിയോടുള്ള നിലപാടില്‍ മാറ്റം ഉണ്ടാവേണ്ടതാണ്. ഇനിയും തീരുമാനം താമസിപ്പിച്ചാല്‍ ആ പാവം മനുഷ്യന്‍ തടവില്‍കിടന്ന് മരിക്കും. 2012ല്‍ താന്‍ ഉള്‍പ്പെടുന്ന സുപ്രീം ‘കോടതി ബെഞ്ചിന് മുന്നില്‍ മഅ്ദനിയുടെ ജാമ്യപേക്ഷ വന്നിരുന്നു. ഒരു കാല്‍ നഷ്ടപ്പെട്ട, വീല്‍ചെയറിലായ മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന നിലപാടാണ് താന്‍ കൈകൊണ്ടത്. എന്നാല്‍, സഹ ജഡ്ജി ഇതിനുവിരുദ്ധമായ നിലപാട് എടുത്തതിനാലാണ് ജാമ്യാപേക്ഷ നിരസിക്കപ്പെട്ടത്’. അദ്ദേഹം പറഞ്ഞു.

 

Share
Leave a Comment