പത്തനംതിട്ട: വെള്ളപ്പൊക്കത്തിനിടെ, ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ച 72കാരന് ചിതയൊരുങ്ങിയത് റോഡില്‍. തിരുവല്ല പെരിങ്ങര വേങ്ങല്‍ ചക്കുളത്തുകാവ് കോളനിയില്‍ താമസിച്ചിരുന്ന പിസി കുഞ്ഞുമോന് (72) ആണ് മരിച്ചത്.
കുഞ്ഞുമോന്റെ വീടും സമീപ പ്രദേശങ്ങളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് അയ്യനാവേലി റോഡില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വേങ്ങല്‍ പാടശേഖരത്തോടു ചേര്‍ന്ന റോഡിലാണ് താല്‍ക്കാലിക ചിതയൊരുക്കിയത്. ഇന്നലെ 12 മണിയോടെയായിരുന്നു സംസ്കാരം.
വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞുമോനെ വെള്ളത്തിലൂടെ സാഹസികമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. വേങ്ങലിലും സമീപ പ്രദശങ്ങളിലും പൂര്‍ണമായും വെള്ളം കയറിക്കിടക്കുകയാണ്.
മൃതദേഹം സംസ്കരിക്കാന്‍ മറ്റു വഴികള്‍ ഇല്ലാതെ വന്നതോടെ വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പാലത്തിന്റെ സമീപന റോഡില്‍ സംസ്കാരം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments