KeralaLatest NewsNews

സിപിഎമ്മും കോൺഗ്രസും വർഗീയത പരത്തുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം-കോൺഗ്രസ് നേതാക്കൾ ഒരു മറയുമില്ലാതെ വർഗീയത പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനപ്രതിനിധികളുടെ മതം പറയുന്ന എ കെ ബാലൻ പച്ചയ്ക്ക് വർഗീയ പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം വോട്ടിന് വേണ്ടി എത്രത്തോളം തരംതാഴാമോ അത്രയും തരംതാഴുകയാണ് അദ്ദേഹം.

Read Also: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു: മുഖത്തും കഴുത്തിനും ഗുരുതര പരിക്ക്

എം വി ഗോവിന്ദൻ സിപിഎമ്മിന്റെ മുൻകാല നിലപാടുകൾ എല്ലാം വിഴുങ്ങുകയാണ്. നഗ്നമായ വർഗീയ പ്രീണനമാണ് സിപിഎം സെക്രട്ടറി നടത്തുന്നത്. ഇംഗ്ലണ്ടിൽ ക്രിസ്തുമതം തകർന്നെന്ന ഗോവിന്ദന്റെ പരാമർശം മതമൗലികവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തിൽ ഒരു മതം മാത്രമേയുള്ളുവെന്ന തരത്തിലാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തലയും വി ഡി സതീശനും വർഗീയത പറയുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുകയാണ്. ലീഗ് തെളിച്ച വഴിയിലൂടെ സഞ്ചരിക്കുന്നവരായി കോൺഗ്രസ് മാറി. സമസ്തയുടെ കയ്യിലെ കളിപ്പാട്ടങ്ങളായി കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും അധപതിച്ചു. ഇരുപാർട്ടികളിലെയും മതേതരവാദികൾ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also: ഈ മരണക്കളി രാഹുൽഗാന്ധി അംഗീകരിക്കുമോ: ബംഗാൾ തിരഞ്ഞെടുപ്പിലെ ആക്രമണത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button