
തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പിന്തുണക്കുന്നതിൽ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനോട് പരാതിപ്പെടാൻ പോലും കേരളത്തിലെ നേതാക്കൾ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ബംഗാളിലെ അതിക്രമം: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി
രാജ്യസഭയിൽ സ്വകാര്യ ബിൽ വന്നപ്പോൾ എതിർക്കാത്തവരാണ് കോൺഗ്രസ്. ഏക സിവിൽ കോഡിനെതിരെ കൂട്ടായ പ്രതിഷേധം വേണം. നിലപാടില്ലാത്ത കോൺഗ്രസിനെയും മത രാഷ്ട്രവാദികളായ ജമാഅത്ത് ഇസ്ലാമിയേയും ഇതിൽ കൂട്ടാൻ പറ്റില്ല. അത് കൊണ്ടാണ് സിപിഐ എം പ്രതിഷേധ കൂട്ടായ്മയിൽ കോൺഗ്രസിനെ ക്ഷണിക്കാത്തതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Post Your Comments