കൊച്ചി: അമ്മയെ മകന്‍ വെട്ടിക്കൊന്നു. കൊച്ചിയിലെ ഒരു ഫ്‌ളാറ്റിലാണ് സംഭവം. 75കാരിയായ അച്ചാമയാണ് കൊല്ലപ്പെട്ടത്. മകന്‍ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫ്ലാറ്റിനുള്ളിൽ സ്ത്രീയുടെ നിലവിളിയും ബഹളവും കേട്ട അയല്‍വാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്കും വൃദ്ധയെ മകന്‍ കൊലപ്പെടുത്തിയിരുന്നു. അച്ചാമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് വിനോദ് എന്നാണ് വിവരം.
Post Your Comments