പാലക്കാട്: കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ പി എം രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also: വൈറലായ ക്ഷേത്ര പരിസരത്തെ പ്രണയാഭ്യര്‍ത്ഥന മതവികാരത്തെ വ്രണപ്പെടുത്തി: കര്‍ശന നടപടിയുമായി പൊലീസ്
വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് രാജേഷിനെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. നിലവിൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം വാർഡ് മെമ്പർ ആയിരുന്നു രാജേഷ്.
2010 -15 കാലയളവിൽ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read Also: രേഖകളില്ലാതെ അനധികൃതമായി കടത്താൻ ശ്രമം: 41.78 ലക്ഷം രൂപയുമായി കർണാടക സ്വദേശി അറസ്റ്റിൽ
Post Your Comments