Latest NewsNewsBusiness

സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ സ്വന്തമാക്കാം! നിരക്കുകൾ ഉയർത്തി ഈ പൊതുമേഖല ബാങ്ക്

സാധാരണ പൗരന്മാർക്ക് 2.80 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ നേടാനാകും

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണ പൗരന്മാർക്ക് 2.80 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ നേടാനാകും. ബാങ്കിന്റെ പുതുക്കിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകളെ കുറിച്ച് അറിയാം.

180 ദിവസം മുതൽ 364 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശയും, 1 വർഷത്തിനും 399 ദിവസത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.40 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. 400 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.10 ശതമാനം പലിശ ലഭ്യമാണ്. 401 ദിവസം മുതൽ 554 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.40 ശതമാനമാണ് പലിശ നിരക്ക്.

Also Read:സംസ്ഥാനത്ത് ഇന്ന് നടന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ

555 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.35 ശതമാനമാണ്. 556 ദിവസം മുതൽ 600 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.40 ശതമാനം പലിശ ലഭിക്കും. 601 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7 ശതമാനമാണ്. 602 ദിവസം മുതൽ 2 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.40 ശതമാനം പലിശ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button